കടയ്ക്കൽ ക്ഷേത്രത്തിൽ വിപ്ലവ ഗാനം ആലപിച്ച സംഭവം; ക്ഷേത്ര ഉപദേശക സമിതി പിരിച്ചു വിടാൻ തീരുമാനം

വിജിലൻസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിനു പിന്നാലെയാണ് തീരുമാനം
decision to dissolve temple advisory committee In kadakkal temple revolutionary song issue

കടയ്ക്കൽ ക്ഷേത്രത്തിൽ വിപ്ലവ ഗാനം ആലപിച്ച സംഭവം; ക്ഷേത്ര ഉപദേശക സമിതി പിരിച്ചു വിടാൻ തീരുമാനം

Updated on

കൊല്ലം: കടയ്ക്കൽ ദേവി ക്ഷേത്രത്തിൽ വിപ്ലവ ഗാനം ആലപിച്ച സംഭവത്തിൽ ക്ഷേത്ര ഉപദേശക സമിതി പിരിച്ചു വിടാൻ തീരുമാനമായി. ഇതു സംബന്ധിച്ച് ഉത്തരവ് ദേവസ്വം ബോർഡ് പുറപ്പെടുവിച്ചു. വിജിലൻസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിനു പിന്നാലെയാണ് തീരുമാനം.

‌സംഭവത്തിൽ വിശദീകരണം ആവശ‍്യപ്പെട്ട് രണ്ട് ദേവസ്വം ബോർഡ് ജീവനക്കാർക്ക് മെമ്മോ നൽകിയിട്ടുണ്ട്. വിപ്ലവ ഗാനം ആലപിച്ചതിൽ ക്ഷേത്ര ഉപദേശക സമിതിക്ക് ജാഗ്രത കുറവ് ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.

കഴിഞ്ഞ മാർച്ച് 10ന് ആയിരുന്നു ദേവസ്വം ബോർഡിന് കീഴിലുള്ള കടയ്ക്കൽ ദേവി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഗായകൻ അലോഷി ആലപിച്ച സംഗീത പരിപാടിയിൽ സിപിഎമ്മിന്‍റെ വിപ്ലവഗാനങ്ങൾ പാടിയത്.

പിന്നാലെ ഇത് വലിയ വിവാദങ്ങൾക്ക് ഇടയായതോടെ ഗായകൻ അലേഷിയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു.

സിപിഎം ഡിവൈഎഫ്ഐ കൊടികളുടെയും തെരഞ്ഞടെുപ്പ് ചിഹ്നങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു വിപ്ലവ ഗാനങ്ങൾ ആലപിച്ചത്.

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രം രാഷ്ട്രീയ പ്രചരണത്തിന് ഉപയോഗിച്ചെന്നായിരുന്നു വിമർശനം. അതേസമയം പരിപാടിയിൽ രാഷ്ട്രീയം കലർത്തിയിട്ടില്ലെന്നായിരുന്നു ക്ഷേത്ര ഭാരവാഹികളുടെ പ്രതികരണം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com