ന്യുനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായതായി; 5 ദിവസം ഇടിമിന്നലോടു കൂടിയ മഴ

ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പുകളില്ല.
deep depression over bay of bengal kerala rain alert
deep depression over bay of bengal kerala rain alert

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ഉള്ള തീവ്രന്യുനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായതായി കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.

വടക്ക് കിഴക്ക് ദിശമാറി ശനിയാഴ്ച രാവിലെയോടെ ബംഗ്ലാദേശ് തീരത്തു മൊന്‍ഗ്ലക്കും ഖേപ്പുപറക്കും മധ്യ കരയില്‍ പ്രവേശിക്കാനാണ് സാധ്യതയുണ്ടെന്നും കൂടാതെ വടക്കന്‍ ശ്രീലങ്കക്ക് മുകളില്‍ മറ്റൊരു ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു.

ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പ്. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പുകളില്ല. എന്നാൽ ഞാറാഴ്ച കൊല്ലം, പത്തനംതിട്ട ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com