ഹെറാള്‍ഡ് കേസ് രാഷ്ട്രീയ പ്രതികാരമെന്ന് ദീപ ദാസ്‌മുൻഷി

മോദി ഭരണത്തില്‍ രാജ്യം അഭിമുഖീകരിക്കുന്ന യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കുന്നതിനാണ് ഇത്തരമൊരു കേസ് കെട്ടിച്ചമച്ചത്
Deepa Dasmunshi about national herald case

ദീപ ദാസ്‌മുൻഷി

file image

Updated on

തിരുവനന്തപുരം: കോണ്‍ഗ്രസിനെയും നേതാക്കളെയും അവഹേളിക്കാൻ ബിജെപി കെട്ടിച്ചമച്ചതാണ് നാഷണല്‍ ഹെറാള്‍ഡ് കേസെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ്‌മുന്‍ഷി. കെപിസിസി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവർ.

മോദി ഭരണത്തില്‍ രാജ്യം അഭിമുഖീകരിക്കുന്ന യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കുന്നതിനാണ് ഇത്തരമൊരു കേസ് കെട്ടിച്ചമച്ചത്. നിയമപരമല്ലാത്ത ഒരു കാര്യവും നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട് നടന്നിട്ടില്ല. ഇടപാടുകൾക്കെല്ലാം കൃത്യമായ രേഖയുണ്ട്.

ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍ തന്നെ ഈ രേഖകള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് കോണ്‍ഗ്രസ് നൽകിയിരുന്നു. കേസിൽ വ്യാജ ആരോപണവും പ്രചരണവുമാണ് ബിജെപി നടത്തുന്നത്. ഇതിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും. ബിജെപിയുടെ പ്രതികാര, വിദ്വേഷ രാഷ്ട്രീയത്തെപ്പറ്റി വീടുവീടാന്തരം കയറി കോണ്‍ഗ്രസ് വിശദീകരിക്കുമെന്നും ദീപ ദാസ്‌മുന്‍ഷി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com