

ഷിംജിത മുസ്തഫ, ദീപക്ക്
കോഴിക്കോട്: കോഴിക്കോട് സ്വദേശി ദീപക്കിന്‍റെ ആത്മഹത്യയിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പ്രതി ഷിംജിതയുടെ പരാതിയിൽ കേസ് എടുക്കുന്ന കാര്യത്തിൽ തീരുമാനം ആയില്ല. പരാതിയിൽ പരിശോധന നടക്കുന്നുവെന്നും അതിനു ശേഷമാവും കേസെടുക്കുന്നത് സംബന്ധിച്ച തീരുമാനമെന്നും പൊലീസ് അറിയിച്ചു.
വ്യാഴാഴ്ചയാണ് ഷിംജിതയുടെ സഹോദരൻ ഇ മെയിൽ വഴിയാണ് പരാതി നൽകിയത്. ബസിൽ വച്ച് യുവാവ് ഷിംജിതയോട് മോശമായി പെരുമാറിയെന്നാണ് പരാതി.
എന്നാൽ പരാതിയിൽ ആരുടെയും പേര് ഇല്ല. ഷിംജിതയുടെ ഫോൺ ശാസ്ത്രീയ പരിശോധന നടത്താനാണ് പൊലീസിന്‍റെ തീരുമാനം. പരിശോധന വേഗത്തിൽ ആക്കാനും പോലീസ് ആവശ്യപ്പെട്ടുണ്ട്.