കോണ്‍ഗ്രസിന് എതിരായ സൈബർ ആക്രമണം: ദീപ്തി മേരി വര്‍ഗീസ് പരാതി നൽ‌കി

കോൺഗ്രസിനെ ലക്ഷ്യമിട്ട് വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകൾ; 90-ത്തിലധികം പ്രൊഫൈലുകളുടെ വിവരങ്ങളുമായി ദീപ്തി മേരി ഡിജിപിക്ക് പരാതി
deepthi mary varghese compalint to dgp
ദീപ്തി മേരി വർഗീസ്
Updated on

കൊച്ചി: കോണ്‍ഗ്രസ് നേതാക്കളെയും പാര്‍ട്ടിയേയും അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ സമൂഹമാധ്യമങ്ങളില്‍ തെറ്റായവിരങ്ങള്‍ പ്രചരിപ്പിച്ച വ്യാജ അക്കൗണ്ടുകള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി മാധ്യമ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് സംസ്ഥാന പൊലീസ് മേധാവിക്ക് ഔദ്യോഗികമായി പരാതി നല്‍കി.

90 ലധികം വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളെ സംബന്ധിച്ച വിവരങ്ങളും പരാതിക്കൊപ്പം ദീപ്തി മേരി വര്‍ഗീസ് ഡിജിപിക്ക് കൈമാറി. ഏകീകൃത സ്വഭാവത്തോടെ പ്രവര്‍ത്തിക്കുന്നതാണ് ഈ അക്കൗണ്ടുകള്‍. പൊതുജനങ്ങളെ തെറ്റിധരിപ്പിക്കുകയും സമൂഹത്തില്‍ കോണ്‍ഗ്രസിന് അവമതിപ്പ് ഉണ്ടാക്കുന്നവിധം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രീതിയിലാണ് ഇത്തരം വ്യാജ അക്കൗണ്ടുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ദീപ്തി മേരി വര്‍ഗീസ് പരാതിയില്‍ ചൂണ്ടിക്കാട്ടി.

ഭാരതീയ ന്യായ സംഹിതയിലെ 3,54,357 വകുപ്പുകള്‍ പ്രകാരവും ഐടി ആക്ട് 2000 ലെ അനുബന്ധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റകൃത്യങ്ങളാണ് ഇത്തരം വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് നടത്തിയിരിക്കുന്നത്. അതിനാല്‍ കേസെടുത്ത് കൃത്യമായ അന്വേഷണം നടത്തി വ്യാജ അക്കൗണ്ടുകളുടെ ഉറവിടവും നിയന്ത്രണം,തെറ്റായ വിവരങ്ങള്‍ക്ക് പ്രചരിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ശൃംഖലയും കണ്ടെത്തണമെന്നും ദീപ്തി മേരി പരാതിയില്‍ ആവശ്യപ്പെട്ടു.

logo
Metro Vaartha
www.metrovaartha.com