
കൊച്ചി: സമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന നടൻ ടൊവീനോ തോമസിന്‍റെ പരാതിയിൽ കേസെടുത്ത് പൊലീസ്. എറണാകുളം പനങ്ങാട് പൊലീസ് ആണ് നടന്‍റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തത്. ഇൻസ്റ്റഗ്രാമിലൂടെ തന്നെ അപകീർത്തിപ്പെടുത്തുന്നുവെന്ന് കാട്ടി ഡിസിപ്പിക്കാണ് പരാതി നൽകിയത്.
പരാതിക്കൊപ്പം കേസിന് ആസ്പദമായ ലിങ്കും തെളിവായി നൽകിയിട്ടുണ്ട്. തനിക്കു ലഭിച്ച പരാതി ഡിസിപി പനങ്ങാട് പൊലീസിനു കൈമാറി. തുടർന്ന് ശനിയാഴ്ച രാത്രിയോടെ എഫ്ഐആർ റജിസ്റ്റർ ചെയ്യുകയായിരുന്നു. അന്വേഷണം തുടങ്ങിയതായി പനങ്ങാട് പൊലീസ് അറിയിച്ചു.