ബാലചന്ദ്രമേനോനെ അപകീർത്തിപ്പെടുത്തി; നടി അറസ്റ്റിൽ

ഇൻഫോപാർക്ക് സൈബർ പൊലീസ് നടിയെ അറസ്റ്റ് ചെയ്യ്ത് ജാമ‍്യത്തിൽ വിട്ടു
actress arrested for defamatory remarks against actor balachandra menon on social media

ബാലചന്ദ്രമേനോനെ അപകീർത്തിപ്പെടുത്തി; നടി അറസ്റ്റിൽ

file image

Updated on

കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെ സമൂഹ മാധ‍്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ ആലുവ സ്വദേശിനിയായ നടി അറസ്റ്റിൽ. ഇൻഫോപാർക്ക് സൈബർ പൊലീസ് നടിയെ അറസ്റ്റ് ചെയ്യ്ത് ജാമ‍്യത്തിൽ വിട്ടു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയായിരുന്നു ബാലചന്ദ്രമേനോനെതിരേ നടി രംഗത്തെത്തിയത്. 'ദേ ഇങ്ങോട്ട് നോക്ക‍്യേ' എന്ന ചിത്രത്തിന്‍റെ ഷൂട്ടിനിടെ ബാലചന്ദ്രമേനോൻ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു നടി ആരോപിച്ചത്. ബാലചന്ദ്രമേനോനെതിരായ ലൈംഗികാതിക്രമ കേസിലെ നടപടികൾ കോടതി അവസാനിപ്പിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com