പരിപാടി തുടങ്ങാൻ വൈകി; ജി. സുധാകരൻ വേദിയിൽ നിന്നും ഇറങ്ങിപ്പോയി

ഇന്ന് രാവിലെ ആലപ്പുഴയില്‍ നടക്കാനിരുന്ന സിബിസി വാര്യര്‍ സ്മൃതി പരിപാടിയിലാണ് സംഭവം
delay in starting scheduled program g sudhakaran walked out
G Sudhakaran

ആലപ്പുഴ: ആലപ്പുഴയിൽ പരിപാടി തുടങ്ങാൻ വൈകിയതിൽ ക്ഷോഭിച്ച് സിപിഎം മുതിർന്ന നേതാവ് ജി. സുധാകരൻ വേദിയിൽ നിന്നും ഇറങ്ങിപ്പോയി. 10 മണിയോടെ തുടങ്ങേണ്ട പരിപാടി 11 മണിയായിട്ടും തുടങ്ങാതെ വന്നതോടെയാണ് ക്ഷോപിച്ച് കൊണ്ട് ജി. സുധാകരൻ പരിപാടിയിൽ നിന്നും ഇറങ്ങിപ്പോയത്.

ഇന്ന് രാവിലെ ആലപ്പുഴയില്‍ നടക്കാനിരുന്ന സിബിസി വാര്യര്‍ സ്മൃതി പരിപാടിയിലാണ് സംഭവം. പുരസ്കാര സമര്‍പ്പണത്തിനായാണ് ജി സുധാകരൻ എത്തിയത്.മന്ത്രി സജി ചെറിയാന്‍ സിപിഎം നേതാക്കളായ സിഎസ് സുജാത, ആര്‍ നാസര്‍ തുടങ്ങിയവരെല്ലാം പരിപാടിയില്‍ പങ്കെടുക്കന്നുണ്ട്. സംഘാടകര്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അത് കേള്‍ക്കാതെ അദ്ദേഹം ഇറങ്ങിപ്പോകുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

Trending

No stories found.

Latest News

No stories found.