മാസപ്പടി കേസിൽ എസ്എഫ്ഐഒ നടപടിക്ക് സ്റ്റേയില്ല; സിഎംആർഎൽ ഹർജി ചീഫ് ജസ്റ്റിസിനു വിട്ടു

എസ്എഫ്ഐഒ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ഹർജി നിലനിൽക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി
delhi high court on masappadi case no stay on sfio investigation

മാസപ്പടി കേസിൽ എസ്എഫ്ഐഒയുടെ നടപടിക്ക് സ്റ്റേയില്ല; സിഎംആർഎൽ ഹർജി ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് വിട്ടു

delhi high court - file image

Updated on

ന്യൂഡൽഹി: മാസപ്പടി കേസിൽ എസ്എഫ്ഐഒയുടെ തുടർനടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിനു വിട്ടു. എസ്എഫ്ഐഒ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ഹർജി നിലനിൽക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

കുറ്റപത്രം നൽകരുതെന്ന് കോടതി വാക്കാൽ പരാമർശിച്ചിരുന്നെന്ന വാദം ഉയർന്ന സാഹചര്യത്തിലാണ് ഹർജി ചീഫ് ജസ്റ്റിസിന് വിടാൻ തീരുമാനിച്ചത്.

ഏപ്രിൽ 22 ന് കേസ് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് പരിഗണിക്കും. നിലവിൽ‌ എസ്എഫ്ഐഒയുടെ നടപടിക്ക് സ്റ്റേയില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com