ഗോപൻ സ്വാമിയുടെ സമാധി കല്ലറ പൊളിക്കുന്നത് മതവികാരം വ്രണപ്പെടുത്തും: മകൻ സനന്ദനൻ

കല്ലറ പൊളിക്കാൻ പൊലീസ് നോട്ടീസ് നൽകിയിട്ടില്ലെന്നും, നിയമ നടപടി ഹിന്ദു ഐക്യവേദി തീരുമാനിക്കുമെന്നും മകൻ പറഞ്ഞു.
demolishing gopan swami's tomb will hurt religious sentiments: Son sanandan
ഗോപൻ സ്വാമിയുടെ സമാധി കല്ലറ പൊളിക്കുന്നത് മതവികാരം വ്രണപ്പെടും: മകൻ സനന്ദനൻ
Updated on

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി കല്ലറ പൊളിക്കാൻ അനുവദിക്കില്ലെന്ന് ഗോപൻ സ്വാമിയുടെ മകൻ സനന്ദനന്‍. കല്ലറ പൊളിക്കുന്നത് മതവികാരം വ്രണപ്പെടുത്തുമെന്നും സനന്ദനൻ മുന്നറിയിപ്പ് നൽകി.

കല്ലറ പൊളിക്കാൻ പൊലീസ് നോട്ടീസ് നൽകിയിട്ടില്ലെന്നും, നിയമ നടപടി ഹിന്ദു ഐക്യവേദി തീരുമാനിക്കുമെന്നും മകൻ പറഞ്ഞു.

തിങ്കളാഴ്ച കല്ലറ പൊളിക്കാൻ ജില്ലാ കലക്റ്ററുടെ നിർദേശം ഉണ്ടായിരുന്നെങ്കിലും, കുടുംബാംഗങ്ങളുടെ പ്രതിഷേധവും സംഘർഷാവസ്ഥയും ആത്മഹത്യാ ഭീഷണിയും കണക്കിലെടുത്ത് കല്ലറ പൊളിക്കുന്നത് നിർത്തിവയ്ക്കേണ്ടി വന്നിരുന്നു.

കല്ലറ പൊളിക്കാനുള്ള കലക്ടറുടെ ഉത്തരവിന്‍റെ പകര്‍പ്പ് കുടംബാംഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. ഇതിനെതിരേ ഇവര്‍ ചൊവ്വാഴ്ച കോടതിയെ സമീപിച്ചേക്കും. അങ്ങനെയാണെങ്കില്‍ കോടതി ഉത്തരവിനു വിധേയമായിരിക്കും തുടർ നടപടികൾ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com