‌യാത്രാനുമതി നിഷേധം അസാധാരണ നടപടി: മന്ത്രി രാജീവ്

മന്ത്രിതലത്തിൽ പങ്കെടുക്കേണ്ട പരിപാടിയല്ലെന്നു ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചത്.
denial of travel permission is an extraordinary action: minister Rajiv
p rajeev
Updated on

ബെയ്‌റൂട്ട്: യുഎസ് യാത്രയ്ക്ക് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചത് അസാധാരണ നടപടിയെന്ന് വ്യവസായ മന്ത്രി പി. രാജീവ്. ലബനനിൽ യാക്കോബായ സഭ അധ്യക്ഷന്‍റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്തശേഷം യുഎസിലേക്കു പോകാനായിരുന്നു പദ്ധതി.

അനുമതി നിഷേധിച്ചത് എന്തിനെന്ന് അറിയില്ലെന്നും, സ്വാഭാവികമായി ലഭിക്കേണ്ടതായിരുന്നെന്നും മന്ത്രി രാജീവ് ലെബനനിൽ പറഞ്ഞു. പബ്ലിക് അഡ്മിനിസ്ട്രേഷൻ അംഗീകാരം രാജ്യത്തിനു കിട്ടുന്നത് ചരിത്രത്തിലാദ്യമാണ്. കേരളത്തിന്‍റെ നേട്ടം ലോകത്തെ അറിയിക്കാനായില്ല. പ്രബന്ധം ഓൺലൈനായി അവതരിപ്പിക്കാം. അംഗീകാരം കേന്ദ്ര പ്രതിനിധികൾ വാങ്ങട്ടെ - രാജീവ് പറഞ്ഞു.

28 മുതൽ ഏപ്രിൽ ഒന്നുവരെ വാഷിങ്ടൺ ഡിസിയിൽ നടക്കുന്ന അമെരിക്കൻ സൊസൈറ്റി ഒഫ് പബ്ലിക് അഡ്മിനിസ്ട്രേഷന്‍റെ സമ്മേളനത്തിനാണ് മന്ത്രി പോകാനിരുന്നത്. മന്ത്രിതലത്തിൽ പങ്കെടുക്കേണ്ട പരിപാടിയല്ലെന്നു ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com