സ്റ്റേഷനു മുന്നിൽ നിർത്തിയിട്ട കാറിൽ പൊലീസുകാരുടെ പരസ‍്യ മദ‍്യപാനം; വകുപ്പുതല അന്വേഷണം പ്രഖ‍്യാപിച്ചു

നർക്കോട്ടിക് സെൽ അസിസ്റ്റന്‍റ് കമ്മിഷണർ അനിൽ‌കുമാറിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്
departmental enquiry police officers kazhakkoottam

സ്റ്റേഷനു മുന്നിൽ നിർത്തിയിട്ട കാറിൽ പൊലീസുകാരുടെ പരസ‍്യ മദ‍്യപാനം; വകുപ്പുതല അന്വേഷണം പ്രഖ‍്യാപിച്ചു

Updated on

തിരുവനന്തപുരം: കഴക്കൂട്ടം പൊലീസ് സ്റ്റേഷനു മുന്നിൽ നിർത്തിയിട്ട വാഹനത്തിൽ വച്ച് മദ‍്യപിച്ച പൊലീസ് ഉദ‍്യോഗസ്ഥർക്കെതിരേ വകുപ്പുതല അന്വേഷണം പ്രഖ‍്യാപിച്ചു. നർക്കോട്ടിക് സെൽ അസിസ്റ്റന്‍റ് കമ്മിഷണർ അനിൽ‌കുമാറിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.

പരസ‍്യമായി മദ‍്യപിച്ച ഉദ‍്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. ഡ‍്യൂട്ടിക്കിടെയാണ് ഉദ‍്യോഗസ്ഥർ മദിപിച്ചതെന്ന് സിറ്റി പൊലീസ് കമ്മിഷണർക്ക് ലഭിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയോടെയാണ് പൊലീസ് ഉദ‍്യോഗസ്ഥർ മദ‍്യപിക്കുന്നതിന്‍റെ ദൃശ‍്യങ്ങൾ പുറത്താകുന്നത്. വിവാഹ സൽകാരത്തിനു പോകുന്നതിനു മുന്നോടിയായിട്ടായിരുന്നു വാഹനമോടിക്കുന്ന സിപിഒ അടക്കമുള്ള 6 പേർ മദ‍്യപിച്ചത്. ഇവരുടെ വാഹനത്തിന്‍റെ അടുത്ത് പാർക്ക് ചെയ്തിരുന്ന മറ്റൊരു വാഹനത്തിലിരുന്ന ഒരാളാണ് ദൃശൃങ്ങൾ പകർത്തിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com