
ഡോ. ഹാരിസ് ചിറയ്ക്കൽ
തിരുവനന്തപുരം: മെഡിക്കല്‍ കോളെജിലെ സിസ്റ്റം തകരാര്‍ തുറന്നു പറഞ്ഞ ഡോ. ഹാരിസിനെ ശരിവച്ച് വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട്. ആശുപത്രി വികസന സമിതിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണമെന്നാണ് ഡിഎംഇ ഡോ. കെ.വി. വിശ്വനാഥന്‍ നല്‍കിയ റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ. ഉപകരണങ്ങടക്കം വാങ്ങുന്നതില്‍ കമ്പനികളുമായി തുടര്‍ച്ചയായ കരാര്‍ വേണമെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.
സമയബന്ധിതമായി ഉപകരണങ്ങള്‍ ലഭിക്കാന്‍ ഇതാവശ്യമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഉപകരണങ്ങൾ ലഭിക്കാനായി നിലവിൽ പ്രത്യേക കരാർ സ്വീകരിക്കുന്ന രീതിയുണ്ട്. ഈ കരാറിലൂടെ ഉപകരണം കിട്ടാൻ കാലാതാമസമുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
ഈ കരാറിലൂടെ ഉപകരണം കിട്ടാൻ കാലാതാമസമുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. സൂപ്രണ്ടിന് കൂടുതല്‍ സാമ്പത്തിക അധികാരം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.