ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തിപ്രാപിച്ചു; റെഡ് അലർട്ട്

മേയ് 31 വരെ അതിശക്ത മഴ
depression forms over bay of bengal

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തിപ്രാപിച്ചു; റെഡ് അലർട്ട്

KSDMA

Updated on

തിരുവനന്തപുരം: തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യുനമർദം തീവ്ര ന്യുനമർദമായി ശക്തി പ്രാപിച്ചതായി കാലവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. കൂടാതെ, വടക്കു ഭാഗത്തേക്ക് നീങ്ങുന്ന തീവ്ര ന്യുനമർദം അതിതീവ്ര ന്യുനമർദമായി വീണ്ടും ശക്തി പ്രാപിച്ചു ഉച്ചക്ക് ശേഷം സാഗർ ദ്വീപിനും (പശ്ചിമ ബംഗാൾ) ഖെപ്പു പാറ (ബംഗ്ലാദേശ്) ഇടയിൽ കരയിൽ പ്രവേശിക്കും. ഇക്കാരണത്താൽ സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത.

ഇതോടൊപ്പം, അടുത്ത 5 ദിവസം പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമാകും. ഈ സാഹചര്യത്തിൽ മേയ് 31 വരെ ഒറ്റപ്പെട്ട അതിതീവ്രം/ അതിശക്തമായ മഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

റെഡ് അലർട്ട് (അതിതീവ്രമായ മഴ)

29/05/2025: പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസറഗോഡ്

30/05/2025: പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, കണ്ണൂർ, കാസർകോട്

ഓറഞ്ച് അലർട്ട് (അതിശക്തമായ മഴ)

29/05/2025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

30/05/2025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട്

31/05/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂർ, കാസർകോട്

യെലോ അലർട്ട് (ശക്തമായ മഴ)

31/05/2025: ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്

01/06/2025: ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com