സ്പീക്കറുടെ ആർഎസ്എസ് പരാമർശത്തെ തള്ളി; ഡെപ‍്യൂട്ടി സ്പീക്കർ

എഡിജിപി എം.ആർ. അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതിൽ തെറ്റില്ലെന്നായിരുന്നു ഷംസീറിന്‍റെ പ്രതികരണം
Rejected Speaker's RSS remarks; Deputy Speaker
സ്പീക്കറുടെ ആർഎസ്എസ് പരാമർശത്തെ തള്ളി; ഡെപ‍്യൂട്ടി സ്പീക്കർ
Updated on

തിരുവനന്തപുരം: സ്പീക്കർ എ.എൻ. ഷംസീറിന്‍റെ ആർഎസ്എസ് പരാമർശത്തെ തള്ളി ഡെപ‍്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച്ചയിൽ സ്പീക്കറുടെ നിലപാട് തെറ്റാണെന്നും ഉത്തരവാദിത്തപെട്ട സ്ഥാനത്തിരുന്ന് ഷംസീർ അങ്ങനെ പറയരുതായിരുന്നു എന്നും ചിറ്റയം ഗോപകുമാർ പറഞ്ഞു. എഡിജിപി അജിത്കുമാറിനെ മാറ്റാതെ അന്വേഷണം ഫലപ്രദമാകില്ലെന്നും അടിയന്തരമായി മാറ്റുമെന്നാണ് പ്രതീക്ഷയെന്നും ചിറ്റയം ഗോപകുമാർ പറഞ്ഞു.

എഡിജിപി എം.ആർ. അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതിൽ തെറ്റില്ലെന്നായിരുന്നു ഷംസീറിന്‍റെ പ്രതികരണം. ആർഎസ്എസ് രാജ‍്യത്തിന്‍റെ പ്രധാന സംഘടനയാണെന്നും സുഹൃത്താണ് തന്നെ കൂട്ടിക്കൊണ്ട് പോയതെന്ന് എഡിജിപി പറഞ്ഞതായും ഷംസീർ പറഞ്ഞിരുന്നു. എഡിജിപി ആർഎസ്എസ് നേതാവിനെ കണ്ട കാര‍്യത്തിൽ അഭിപ്രായം പറയേണ്ടത് സർക്കാരാണെന്നും വ‍്യക്തികൾ ആർഎസ്എസ് നേതാവിനെ കാണുന്നതിൽ തെറ്റില്ലെന്നും ഷംസീർ പറഞ്ഞിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com