രാഹുൽ ​ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

മയക്കുമരുന്ന് അമിതമായി ഉള്ളിൽ ചെല്ലുമ്പോഴുള്ള വെപ്രാളവും താണ്ഡവവുമാണ് രാഹുൽ ഗാന്ധി ഡൽഹിയിൽ കാണിക്കുന്നതെന്നായിരുന്നു ശ്രീലേഖയുടെ പരാമര്‍ശം
derogatory remarks against rahul gandhi punalur police register case against former dgp sreelekha

ആർ. ശ്രീലേഖ

Updated on: 

തിരുവനന്തപുരം: മുൻ ഡിജിപിയും ബിജെപി നേതാവുമായ ആര്‍. ശ്രീലേഖക്കെതിരേ കേസ്. രാഹുൽ ​ഗാന്ധിക്കെതിരെയുള്ള അധിക്ഷേപ പരാമർശത്തിൽ പുനലൂർ പൊലീസാണ് ശ്രീലേഖയ്ക്കേതിരേ കേസെടുത്തത്. ബിഎൻഎസ് 192 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ മനപൂർവം പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമമെന്നാണ് കേസിൽ പറയുന്നത്. ഒരു വർഷം വരെ തടവ്, അല്ലെങ്കിൽ പിഴ, അല്ലെങ്കിൽ രണ്ടും കൂടി ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

മയക്കുമരുന്ന് അമിതമായി ഉള്ളിൽ ചെല്ലുമ്പോഴുള്ള വെപ്രാളവും താണ്ഡവവുമാണ് രാഹുൽ ഗാന്ധി ഡൽഹിയിൽ കാണിക്കുന്നതെന്നായിരുന്നു ശ്രീലേഖയുടെ പരാമര്‍ശം. പുനലൂരിൽ സംഘടിപ്പിച്ച ബിജെപി പ്രതിഷേധ ജനസഭയിൽ വച്ചായിരുന്നു ശ്രീലേഖയുടെ വിവാദ പരാമർശം.

logo
Metro Vaartha
www.metrovaartha.com