ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ കെ.എസ്. പ്രവീൺ കുമാർ അന്തരിച്ചു

വെന്‍റിലേറ്ററിൽ ഇരിക്കെയാണ് മരണം.
പ്രവീൺ കുമാർ
പ്രവീൺ കുമാർ

കോഴിക്കോട്: ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ കോഴിക്കോട് കീഴ്പ്പയൂർ കണ്ണമ്പത്ത്കണ്ടി കെ.എസ് പ്രവീൺ കുമാർ (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 1.05 നാണ് മരണം. കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, പാലക്കാട്, കൊച്ചി എന്നിവിടങ്ങളിൽ ജോലി ചെയ്തു. നിലവിൽ തൃശൂർ യൂണിറ്റിലാണ്.

ഇന്നലെ വൈകിട്ട് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കൊയിലാണ്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതം സ്ഥിരീകരിച്ചതോടെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ആഞ്ചിയോപ്ലാസ്റ്റി നടത്തുന്നതിനിടെ 2 തവണകൂടി ഹൃദയാഘാതം ഉണ്ടായി. പേസ് മേക്കർ ഘടിപ്പിച്ചെങ്കിലും പൾസ് വീണ്ടെടുക്കാനായില്ല. വെന്റിലേറ്ററിൽ ഇരിക്കെയാണ് മരണം.

കായികമേള കലോൽസവ വേദികളിൽ നിറസാന്നിധ്യമായിരുന്നു പ്രവീൺ. ജി.വി രാജ സ്പോർട്സ് ഫോട്ടോഗ്രാഫി ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. മൃതദേഹം നാളെ വൈകിട്ട് 5 മണിക്ക് കോഴിക്കോട് ദേശാഭിമാനിയിൽ പൊതു ദർശനത്തിനെത്തിക്കും. സംസ്കാരം നാളെ രാത്രി 11ന് മേപ്പയ്യൂരിലെ വീട്ടുവളപ്പിൽ. പരേതനായ കുഞ്ഞിക്കണ്ണൻ മാസ്റ്ററുടെയും സുപ്രഭ ടീച്ചറുടെയും (മേപ്പയൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ്) മകനാണ്. ഭാര്യ: ഡോ. രത്നകുമാരി (ഡിഎംഒ ഹോമിയോപ്പതി). മക്കൾ: പാർവതി (എംബിബിഎസ് വിദ്യാർഥിനി മൾഡോവ), അശ്വതി(പ്ലസ് ടു വിദ്യാർഥിനി).

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com