എച്ച്ഐവി ബാധിതരുടെ വിവരങ്ങൾ പരസ്യപ്പെടുത്തരുത്

സർക്കാർ ആനുകൂല്യത്തിനായി അപേക്ഷ നൽകുമ്പോൾ വിവരങ്ങൽ പരസ്യപ്പെടുന്നുവെന്ന പരാതിയിൽ ഹൈക്കോടതിയുടെ ഇടപെടൽ
എച്ച്ഐവി ബാധിതരുടെ വിവരങ്ങൾ പരസ്യപ്പെടുത്തരുത്

കൊച്ചി: സ്വകാര്യത അവകാശമാണെന്നും സർക്കാർ ധനസഹായത്തിന്‍റെ പേരിൽ എച്ച്ഐവി ബാധിതരുടെ വിവരങ്ങൾ പരസ്യപ്പെടുത്തരുതെന്നും ഹൈക്കോടതി. സർക്കാർ ആനുകൂല്യത്തിനായി അപേക്ഷ നൽകുമ്പോൾ വിവരങ്ങൽ പരസ്യപ്പെടുന്നുവെന്ന പരാതിയിലാണു ഹൈക്കോടതിയുടെ ഇടപെടൽ. മലപ്പുറം സ്വദേശിയായ എച്ച്ഐവി ബാധിതനാണു കോടതിയെ സമീപിച്ചത്.

സർക്കാർ സഹായത്തിനായുള്ള നിലവിലെ ഉത്തരവിൽ സ്വകാര്യതയുമായി ബന്ധപ്പെട്ട നിർദേശങ്ങളില്ല. അതിനാൽ പുതിയ മാർഗനിർദേശം സംബന്ധിച്ച് സർക്കാർ നടപടി സ്വീകരിക്കണമെന്നു കോടതി നിർദേശിച്ചു.

സര്‍ക്കാര്‍ സഹായങ്ങളുടെ പേരിലും ഇത്തരം വിവരങ്ങള്‍ പരസ്യപെടുത്തരുതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.

എച്ച്ഐവി ബാധിതർക്കുള്ള സഹായം ലഭ്യമാകാൻ ജില്ലാ കലക്റ്റർമാർക്കാണ് അപേക്ഷ നൽകേണ്ടത്. ഇത്തരം അപേക്ഷകൾ അക്ഷയ സെന്‍റർ വഴി കൈമാറുമ്പോൾ മെഡിക്കൽ രേഖകളും മേൽവിലാസവും അടക്കമുള്ള വിവരങ്ങൾ നൽകേണ്ടതുണ്ട്. ഇതിനെതിരേയാണു മലപ്പുറം സ്വദേശി കോടതിയെ സമീപിച്ചത്. ഹര്‍ജിക്കാരനു ധനസഹായം നല്‍കാന്‍ നിര്‍ദേശിച്ച കോടതി ഹര്‍ജി അടുത്തമാസം മൂന്നിനു പരിഗണിക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com