കാല്‍സ്യം കാര്‍ബൈഡ് മുതൽ തേങ്ങ വരെ...; മുങ്ങിയ കപ്പലിലെ കണ്ടെയ്‌നറുകളിൽ എന്തെല്ലാം?

കാല്‍സ്യം കാര്‍ബൈഡ് വെള്ളവുമായി ചേർന്നാൽ പെട്ടെന്ന് തീപിടിക്കും
Details of the contents of sunken Elsa 3 ship released

കാല്‍സ്യം കാര്‍ബൈഡ് മുതൽ തേങ്ങ വരെ...; എൽസ 3 കപ്പലിലെ 640 കണ്ടെയ്‌നറുകളിലെ വസ്തുക്കളുടെ വിശദാംശങ്ങൾ പുറത്തുവിട്ടു

file image

Updated on

തിരുവനന്തപുരം: കൊച്ചി പുറംകടലില്‍ മുങ്ങിയ ലൈബീരിയന്‍ ചരക്കുകപ്പല്‍ എംഎസ്‌സി എല്‍സ 3-യിലെ കണ്ടെയ്‌നറുകളിലുണ്ടായിരുന്ന വസ്തുക്കളുടെ പട്ടിക പുറത്ത് വിട്ട് സംസ്ഥാന സർക്കാർ.

കപ്പലിൽ ആകെ 643 കണ്ടെയ്‌നറുകളാണുണ്ടെന്ന് സർക്കാർ വ്യക്തമാക്കി. ഇതിലെ 640 കണ്ടെയ്‌നറുകളിലെ വിശദവിവരങ്ങളാണ് കപ്പല്‍ അധികൃതര്‍ കൈമാറിയിട്ടുള്ളത്.

കപ്പലിലുണ്ടായിരുന്ന 13 കണ്ടെയ്‌നറുകളിലുള്ളത് കാല്‍സ്യം കാര്‍ബൈഡ് എന്ന രാസവസ്തുവാണ് സൂക്ഷിച്ചിരുന്നത്. ഇത് വെള്ളവുമായി ചേർന്നാൽ പെട്ടെന്ന് തീപിടിക്കുന്ന അസറ്റലിൻ എന്ന വാതകമായി മാറും. ഇത് മനുഷ്യശരീരത്തിന് ഹാനികരമാണ്. ഇതിൽ ഇവയിൽ 6 എണ്ണം കപ്പലിന്‍റെ അകത്തെ അറയിലായിരുന്നു. പുറത്തുണ്ടായിരുന്ന 7 എണ്ണമാണ് കടലില്‍ വീണത്.

'CASH' എന്ന് രേഖപ്പെടുത്തിയ 4 കണ്ടെയ്‌നറുകളും കപ്പലിലുണ്ടായിരുന്നു. 46 എണ്ണത്തില്‍ തേങ്ങ, 87 കണ്ടെയ്‌നറുകളില്‍ തടി, 60 കണ്ടെയ്‌നറുകളില്‍ പോളിമര്‍ അസംസ്‌കൃത വസ്തുക്കൾ, 39 കണ്ടെയ്‌നറുകളിൽ വസ്ത്രനിര്‍മാണത്തിനുള്ള പഞ്ഞിയും 71 കണ്ടെയ്‌നറുകള്‍ കാലിയുമാണെന്നാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കുന്നത്.

മേയ് 24-നാണ് കൊച്ചി തീരത്ത് നിന്ന് 38 നോട്ടിക്കൽ മൈൽ (ഏകദേശം 70.37 കിലോമീറ്റർ) അകലെവച്ച് കപ്പൽ ആദ്യം ചെരിഞ്ഞതും പിന്നീട് പിന്നീട് പൂര്‍ണമായി മുങ്ങിയതും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com