''ഉണ്ണികൃഷ്ണൻ പോറ്റിയുടേത് ആസൂത്രിത നീക്കം, സമഗ്ര അന്വേഷണം പുരോഗമിക്കുന്നു''; വി.എൻ. വാസവൻ

കഴിഞ്ഞ ദിവസമാണ് ശബരിമലയിൽ നിന്നു കാണാതായ ദ്വാരപാലക പീഠം പരാതിക്കാരനായ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബന്ധുവീട്ടിൽ നിന്നും കണ്ടെത്തിയത്
devaswam minister v n vasavan sabarimala controversy
വി.എൻ. വാസവൻ
Updated on

തിരുവനന്തപുരം: ദ്വാരപാലക പീഠ വിവാദത്തിൽ സമഗ്ര അന്വേഷണം പുരോഗമിക്കുകയാണെന്ന് ദേവ്സ്വം വകുപ്പ മന്ത്രി വി.എൻ. വാസവൻ. ഉണ്ണികൃഷ്ണൻ പോറ്റിയുടേത് ആസൂത്രിതമായ ഗൂഢനീക്കമാണെന്നും മന്ത്രി പ്രതികരിച്ചു.

ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപെടലിൽ ദുരൂഹതയുണ്ട്. കൃത്യമായ വിവരം അന്വേഷണത്തിലൂടെ പൂറത്തു വരുമെന്നും അത് കോടതിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ശബരിമലയിൽ നിന്നു കാണാതായ ദ്വാരപാലക പീഠം പരാതിക്കാരനായ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബന്ധുവീട്ടിൽ നിന്നും കണ്ടെത്തിയത്. ദേവസ്വം വിജിലൻസിന്‍റെ പരിശോധനയിലാണ് വെഞ്ഞാറമൂടുള്ള ബന്ധു വീട്ടിൽ നിന്നു പീഠം കണ്ടെടുത്തത്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com