കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വത്സലയുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഡിഎഫ്ഒ

ധനസഹായത്തിന്‍റെ ആദ്യഗഡുവായ 5 ലക്ഷം രൂപ സംസ്കാരത്തിനു മുൻപു കൈമാറും.
കൊല്ലപ്പെട്ട വത്സല
കൊല്ലപ്പെട്ട വത്സല

തൃശൂർ: പെരിങ്ങൽകുത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വത്സലയുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് വനം വകുപ്പ്. ധനസഹായത്തിന്‍റെ ആദ്യഗഡുവായ 5 ലക്ഷം രൂപ സംസ്കാരത്തിനു മുൻപു കൈമാറും. സംസ്കാരത്തിന്‍റെ ചെലവുകൾ വനസംരക്ഷണ സമിതി വഹിക്കുമെന്നും അറിയിച്ചിട്ടുണ്ട്. പെരിങ്ങൽക്കുത്തിന് സമീപം വാച്ചുമരം കോളനിയിലുണ്ടായ കാട്ടാന ആക്രമണത്തിൽ ഊരുമൂപ്പന്‍ രാജന്‍റെ ഭാര്യ വത്സല (64) ആണ് മരിച്ചത്.

അതിരപ്പിള്ളിയില്‍ നിന്ന് മലക്കപ്പാറ പോകുന്ന വഴി പെരിങ്ങല്‍ക്കുത്തിനടുത്ത് വാച്ചുമരം കോളനിയിലാണ് സംഭവം. ചാലക്കുടു താലൂക്ക് ആശുപത്രിയിൽ നിന്ന് തൃശൂർ മെഡിക്കൽ കോളെജിലേക്ക് വത്സലയുടെ മൃതദേഹം കൊണ്ടു പോകാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞിരുന്നു.

ആദിവാസികൾക്ക് യാതൊരു സംരക്ഷണവും സർക്കാർ നൽകുന്നില്ലെന്ന് കോൺഗ്രസ്, ബിജെപി പ്രവർത്തകർ ആരോപിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com