

തിരുവനന്തപുരം: അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന കേസുകളുടെ വിവരങ്ങൾ മാധ‍്യമങ്ങൾക്ക് നൽകരുതെന്ന് ഡിജിപിയുടെ സർക്കുലർ.
വിവരങ്ങൾ നൽകുന്നത് കോടതി ഉത്തരവിന്‍റെ ലംഘനമായി കണക്കാകുമെന്നു പറഞ്ഞ ഡിജിപി ചില കേസുകളിൽ മാധ‍്യമങ്ങൾക്ക് മുന്നിൽ വിവരങ്ങൾ നൽകുന്നത് കോടതി വിലക്കിയിട്ടുണ്ടെന്ന് വ‍്യക്തമാക്കി. ഡയറക്റ്റർ ജനറൽ ഓഫ് പ്രോസിക‍്യൂഷന്‍റെ കത്തിന്‍റെ അടിസ്ഥാനത്തിലാണ് സർക്കുലർ.
