

പിഎസ്‌സി നിയമന തട്ടിപ്പ്: ഐജി അജിത ബീഗത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും, ഉത്തരവിറക്കി ഡിജിപി
File photo
തിരുവനന്തപുരം: പിഎസ്‌സി നിയമന തട്ടിപ്പ് ക്രൈംബ്രാഞ്ച് ഐജി അജിത ബീഗത്തിന്‍റെ നേതൃത്വത്തിലുള്ള പ്രത‍്യേക അന്വേഷണ സംഘം അന്വേഷിക്കും. ഇതു സംബന്ധിച്ച ഡിജിപി ഉത്തരവ് പുറത്തിറങ്ങി. എസ്പി സക്കറിയ മാത‍്യു, ഡിവൈഎസ്പി അജയ് നാഥ് എന്നിവർ ഉൾപ്പെടുന്നതാണ് അന്വേഷണ സംഘം. എഡിജിപി എച്ച്. വെങ്കിടേഷാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്.
രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഡിജിപിയുടെ ഉത്തരവിൽ പറയുന്നു. ആസൂത്രണ ബോർഡിലെ ചീഫ് തസ്തികകളുമായി ബന്ധപ്പെട്ട പരീക്ഷാ നടത്തിപ്പിൽ തങ്ങൾക്ക് തെറ്റുപറ്റിയതായി നേരത്തെ പിഎസ്‌സി വ‍്യക്തമാക്കിയിരുന്നു. 10 ചോദ‍്യങ്ങൾ മൂല‍്യനിർണയം നടത്താതെയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്നും പിഎസ്‌സി പറഞ്ഞിരുന്നു.