പൊതുവഴി തടസപ്പെടുത്തിയുള്ള ഘോഷയാത്രകളോ പാർട്ടി പരിപാടികളോ അനുവദിക്കരുത്; പൊലീസിന് ഡിജിപിയുടെ നിര്‍ദേശം

നിർദേശങ്ങൾ ലംഘിച്ചാൽ കര്‍ശന നടപടി സ്വീകരിക്കാനും പൊലീസ് തീരുമാനം
DGP instructs police not to allow events that obstruct public roads
DGP Sheikh Darvesh Sahebfile image
Updated on

തിരുവനന്തപുരം: പൊതുവഴി തടസപ്പെടുത്തിയുള്ള ഘോഷയാത്രകളും ഉത്സവച്ചടങ്ങുകളും അനുവദിക്കരുതെന്ന് വ്യക്തമാക്കി ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപി എസ്. ദർവേഷ് സാഹിബിന്‍റെ നിർദേശം. ഇതുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി വിധി പാലിക്കണമെന്നും ഡിജിപി നിര്‍ദേശിച്ചു. വിധി കര്‍ശനമായി നടപ്പാക്കുന്നതില്‍ പൊലീസ് വീഴ്ച വരുത്തുകയാണെന്നു കാട്ടി കോടതികളില്‍ ഹര്‍ജികള്‍ വന്നതോടെയാണ് ഡിജിപിയുടെ ഇടപെടല്‍.

നിർദേശങ്ങൾ ലംഘിച്ചാൽ കര്‍ശന നടപടി സ്വീകരിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഘോഷയാത്രകൾ റോഡിന്‍റെ ഒരു വശത്തുകൂടി മാത്രമാണെന്ന് ഉറപ്പാക്കണം. ഘോഷയാത്രകൾ മൂലം ജനത്തിനു വഴിയിലൂടെ സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയുണ്ടാകരുത്. റോഡ് പൂർണമായി തടസപ്പെടുത്തിയുള്ള പരിപാടികൾ അനുവദിക്കരുതെന്നും നിർദേശത്തിൽ പറയുന്നു.

നേരത്തേ, രാഷ്ട്രീയ പാർട്ടികൾ വഴി തടസപ്പെടുത്തി സ്റ്റേജ് കെട്ടി സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതിനെതിരെ നടപടിയെടുക്കുന്നതിൽ പൊലീസ് വീഴ്ച വരുത്തിയതിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com