''കടുത്ത നടപടിയുണ്ടാവും, പൊലീസ് സ്റ്റേഷനിൽ നല്ല സമീപനമുണ്ടാവണം''; കസ്റ്റഡി മർദനത്തിൽ ഡിജിപി

കസ്റ്റഡി മർദനം അനുവദിക്കില്ലെന്നും ഡിജിപി വ‍്യക്തമാക്കി
dgp ravada chandrasekhar responded to kunnamkulam police atrocity

റവദ ചന്ദ്രശേഖർ

Updated on

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ പൊലീസ് കസ്റ്റഡിയിൽ വച്ച് മർദിച്ച സംഭവത്തിൽ പ്രതികരിച്ച് സംസ്ഥാന പൊലീസ് മേധാവി റവദ ചന്ദ്രശേഖർ. സംഭവത്തിൽ കടുത്ത നടപടിയുണ്ടാവുമെന്നും കസ്റ്റഡി മർദനം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സിസിടിവി ദൃശ‍്യങ്ങൾ പുറത്തുവന്ന സാഹചര‍്യത്തിൽ കർശന പരിശോധന നടത്തുമെന്നും വീഴ്ച വന്നാൽ കടുത്ത നടപടി സ്വീകരിക്കുമെന്നും ഡിജിപി വ‍്യക്തമാക്കി. പൊലീസ് സ്റ്റേഷനിൽ നല്ല സമീപനമുണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2023 ഏപ്രിൽ അഞ്ചിനായിരുന്നു സുജിത്തിനെ പൊലീസ് സ്റ്റേഷനിൽ വച്ച് മർദിക്കുകയും പരുക്കേൽപ്പിക്കുകയും ചെയ്തത്. ചൊവ്വന്നൂരിൽ വഴിയരികിൽ നിൽകുകയായിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ടത് ചോദ‍്യം ചെയ്തതിനായിരുന്നു സുജിത്തിന് മർദനമേറ്റത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com