തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാർശ നൽകി ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ്. പി.വി. അൻവർ എംഎൽഎ ഉന്നയിച്ച ബന്ധുകളുടെ പേരിലുള്ള അനധികൃത സ്വത്തു സമ്പാദനം, തിരുവനന്തപുരം കവടിയാറിലെ ആഡംബര വീടു നിർമ്മാണം തുടങ്ങിയ ആരോപണങ്ങളിലാണ് നടപടി.
സാമ്പത്തിക ആരോപണങ്ങൾ ആയതിനാൽ പ്രത‍്യേക അന്വേഷണ സംഘത്തിന് അന്വേഷിക്കാനികില്ലെന്ന് ഡിജിപി ശുപാർശയിൽ വ‍്യക്തമാക്കിയിരുന്നു. ഡിജിപി സർക്കാരിന് നൽകിയിരിക്കുന്ന ശുപാർശ വിജിലൻസിന് കൈമാറും.
കഴിഞ്ഞ ദിവസം തൃശൂർ റേഞ്ച് ഡിഐജി തോംസൺ തോമസ് പി.വി. അൻവറിന്‍റെ മൊഴി രേഖപെടുത്തിയിരുന്നു. മൊഴി പരിശോധിച്ച ശേഷമാണ് വിജിലൻസ് അന്വേഷണമാണ് വേണ്ടതെന്ന് ചൂണ്ടിക്കാട്ടി ഡിജിപി മുഖ‍്യമന്ത്രിക്ക് കത്തു നൽകിയത്. അന്വേഷണം പ്രഖ‍്യാപിച്ചാൽ വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത നേരിട്ടായിരിക്കും കേസ് അന്വേഷിക്കുക.