ട്രാക്റ്റർ യാത്രയിൽ അജിത് കുമാറിന് വീഴ്ച പറ്റിയെന്ന് ഡിജിപിയുടെ റിപ്പോർട്ട്

ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കരുതെന്ന് അജിത് കുമാറിന് ഡിജിപി കർശന നിർദേശം നൽകിയതായാണ് വിവരം
dgp report on adgp m.r. ajith kumar sabarimala visit on tractor

എഡിജിപി അജിത് കുമാർ

Updated on

തിരുവനന്തപുരം: ട്രാക്റ്ററിൽ ശബരിമല സന്ദർശനം നടത്തിയ സംഭവത്തിൽ എഡിജിപി അജിത് കുമാറിന് വീഴ്ച പറ്റിയെന്ന് ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട്. യാത്ര ഒഴിവാക്കേണ്ടതായിരുന്നുവെന്നും ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കരുതെന്നും അജിത് കുമാറിന് ഡിജിപി കർശന നിർദേശം നൽകിയതായാണ് സൂചന.

ഈ വിഷയം ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ നടപടികൾക്ക് ശുപാർശയില്ലാതെയാണ് ഡിജിപിയുടെ റിപ്പോർട്ട്. എഡിജിപിയുടെ യാത്രയുടെ സിസിടിവി ദൃശ‍്യങ്ങളും ഇതിനകം പുറത്തുവന്നിട്ടുണ്ട്. അതേസമയം ചട്ടം ലംഘിച്ചാണ് ശബരിമലയിലേക്ക് ട്രാക്റ്ററിൽ യാത്ര നടത്തിയതെന്ന് അജിത് കുമാർ സമ്മതിച്ചിട്ടുണ്ട്.

പമ്പയിൽ നിന്നുള്ള ചരക്കു നീക്കത്തിനു മാത്രമെ ട്രാക്റ്റർ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂവെന്ന് ഹൈക്കോടതിയുടെ കർശന നിർദേശം നിലനിൽക്കുന്ന സാഹചര‍്യത്തിലാണ് ഉത്തരവ് ലംഘിച്ച് അജിത് കുമാർ ട്രാക്റ്ററിൽ യാത്ര നടത്തിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com