യൂത്ത് കോൺഗ്രസ് നേതാവിനെതിരായ കസ്റ്റഡി മർദനത്തിൽ ഡിജിപി നിയമോപദേശം തേടി

പൊലീസ് ഉദ‍്യോഗസ്ഥർക്കെതിരേയുള്ള അച്ചടക്ക നടപടി പുനപരിശോധിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ഡിജിപി നിയമോപദേശം തേടിയിരിക്കുന്നത്
dgp seeks legal advice in kunnamkulam custody attack against youth congress leader

വി.എസ്. സുജിത്ത്

Updated on

തൃശൂർ: യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്‍റായിരുന്ന വി.എസ്. സുജിത്തിനെ പൊലീസ് സ്റ്റേഷനിൽ വച്ച് മർദിച്ച സംഭവത്തിൽ ഡിജിപി നിയമോപദേശം തേടി. പൊലീസ് ഉദ‍്യോഗസ്ഥർക്കെതിരേയുള്ള അച്ചടക്ക നടപടി പുനപരിശോധിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ഡിജിപി നിയമോപദേശം തേടിയിരിക്കുന്നത്.

ഡിഐജിയുടെ അച്ചടക്ക നടപടി ഐജിയെ വച്ച് പുനപരിശോധിക്കാനാണ് തീരുമാനം. കോടതിയിൽ കേസ് നിലനിൽക്കുന്ന സാഹചര‍്യത്തിൽ പുനപരിശോധന സാധ‍്യമാണോയെന്ന കാര‍്യത്തിലാണ് നിയമോപദേശം തേടിയിട്ടുള്ളത്.

അതേസമയം കേസിൽ സുജിത്തിനെ മർദിച്ച മൂന്നു പൊലീസ് ഉദ‍്യോഗസ്ഥരുടെ രണ്ട് ഇൻഗ്രിമെന്‍റ് റദ്ദാക്കിയിരുന്നു. പൊലീസ് മർദനത്തിനെതിരേ ശക്തമായ പ്രതിഷേധമാണ് കോൺഗ്രസ് നടത്തുന്നത്. പ്രതി ചേർക്കപ്പെട്ട പൊലീസുകാരന്‍റെ വീട്ടിലേക്ക് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com