ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ മാതാവ് അന്തരിച്ചു; സംസ്കാരം ഇന്ന് വൈകീട്ട്

അമ്മയുടെ മരണസമയത്ത് ധർമജൻ സ്ഥലത്തില്ലായിരുന്നു.
ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ മാതാവ് അന്തരിച്ചു; സംസ്കാരം ഇന്ന് വൈകീട്ട്
Updated on

കൊച്ചി: അന്തരിച്ച ധർമജൻ ബോൾഗാട്ടിയുടെ (Dharmajan Bolgatty) അമ്മ മാധവി കുമാരന്‍റെ (83) സംസ്കാരം ഇന്ന് വൈകീട്ട് 3 മണിക്ക് ചേരാനല്ലൂർ ശ്മശാനത്തിൽ നടക്കും. വ്യാഴാഴ്ച രാത്രി 8 മണിയോടെ ശ്വാസം മുട്ടൽ കലശലായതോടെ ഇടപ്പള്ളിയിലെ എംഎജെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു. ഏറെ നാളായി ശ്വാസം മുട്ടലിന് ചികിത്സയിലായിരുന്നു. മൃതദേഹം വരാപ്പുഴ വലിയപറമ്പിലെ വീട്ടിലെത്തിച്ചു.

അമ്മയുടെ മരണസമയത്ത് ധർമജൻ സ്ഥലത്തില്ലായിരുന്നു. കൊല്ലം കൊട്ടിയത്ത് നാദിർഷായും ടീമും അവതരിപ്പിക്കുന്ന ഷോയിൽ പങ്കെടുക്കാൻ പോയിരുന്ന നടൻ കൊച്ചിയിലേക്ക് മടങ്ങിയിട്ടുണ്ട്. അടുത്ത സുഹൃത്തായ സുബി സുരേഷിന്റെ വേർപാടിന് പിന്നാലെയുണ്ടായ അമ്മയുടെ മരണം ധർമജന് മറ്റൊരു ആഘാതമായി. വിവരമറിഞ്ഞ് നടന്മാരായ രമേശ് പിഷാരടി, കലാഭവൻ ഷാജോൺ, സാജൻ പള്ളുരുത്തി, സുമേഷ് തമ്പി, നിർമ്മാതാവ് ബാദുഷ എന്നിവർ ആശുപത്രിയിലെത്തി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com