അയ്യപ്പഭക്തര്‍ക്ക് കുറി തൊടുന്നതിന് ഫീസ് ഈടാക്കാനുള്ള തീരുമാനം പിൻവലിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്

എരുമേലി ശ്രീധർമ ശാസ്ത ക്ഷേത്രം നടപ്പന്തലിൽ നാലിടത്ത് ചന്ദനവും കുങ്കുമവും ഭസ്മവും അടങ്ങിയ തട്ട് വെക്കാനുള്ള അവകാശമാണ് ടെൻഡർ ചെയ്തു നൽകാനൊരുങ്ങിയത്
dhavasam board withdarws controversial fee order in erumely
അയ്യപ്പഭക്തര്‍ക്ക് കുറി തൊടുന്നതിന് ഫീസ് ഏര്‍പ്പെടുത്താനുള്ള തീരുമാനം പിൻവലിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്file image
Updated on

കൊച്ചി: അയ്യപ്പഭക്തര്‍ക്ക് കുറി തൊടുന്നതിനു ഫീസ് ഏര്‍പ്പെടുത്താനുള്ള തീരുമാനം പിൻവലിച്ചെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. എരുമേലി ക്ഷേത്രത്തിലാണു അയ്യപ്പഭക്തര്‍ക്കു കുറി തൊടുന്നതിനു ഫീസ് ഏര്‍പ്പെടുത്തിയത്. ഹൈക്കോടതിയിലാണ് തീരുമാനം പിൻവലിച്ച വിവരം ദേവസ്വം ബോര്‍ഡ് അറിയിച്ചത്.

അതേസമയം, ഹിന്ദുമത വിശ്വാസികള്‍ക്കെതിരെയുള്ള വെല്ലുവിളിയും ഭക്തജനങ്ങളെ ദ്രോഹിക്കുന്നതിനും വേണ്ടിയാണ് ഫീസ് ഏര്‍പ്പെടുത്താനുള്ള നീക്കമെന്ന് ക്ഷേത്രം ഏകോപന സമിതി ജില്ലാ ഘടകം ആരോപിക്കുകയും കരാറിനെതിരെ പ്രതിഷേധം ശക്തമാക്കുകയും ചെയ്തിരുന്നു. തീരുമാനം പിൻവലിച്ചെന്നും എരുമേലി ശ്രീധർമ ശാസ്ത ക്ഷേത്രം നടപ്പന്തലിന് സമീപം മൂന്ന് കണ്ണാടികൾ സ്ഥാപിച്ചിട്ടുണ്ടെന്നും ചന്ദനവും സിന്ദൂരവും സൗജന്യമായി തൊടാൻ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.

എരുമേലി ശ്രീധർമ ശാസ്ത ക്ഷേത്രം നടപ്പന്തലിൽ നാലിടത്ത് ചന്ദനവും കുങ്കുമവും ഭസ്മവും അടങ്ങിയ തട്ട് വെക്കാനുള്ള അവകാശമാണ് ടെൻഡർ ചെയ്തു നൽകാനൊരുങ്ങിയത്. ഇതിനെതിരെ എരുമേലി സ്വദേശികളായ മനോജ് എസ്. നായർ, അരുൺ സതീഷ് എന്നിവരാണ് ഹർജി നൽകിയത്. ക്ഷേത്രത്തിന് അകത്താണോ കുറി തൊടാൻ പണം വാങ്ങുന്നതെന്ന് ആരാഞ്ഞ കോടതി, ഭക്തരെ ചൂഷണം ചെയ്യുന്നത് അനുവദിക്കാനാവില്ലെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com