

കോഴിക്കോട്ട് ഭിന്നശേഷിക്കാരനായ യുവാവിന് ക്രൂര മർദനം; അധ്യാപകനെതിരേ കേസ്
file image
കോഴിക്കോട്: കോഴിക്കോട്ട് ഭിന്നശേഷിക്കാരനായ യുവാവിന് ക്രൂര മർദനം. മോഷണക്കുറ്റം ആരോപിച്ചായിരുന്നു മർദനമെന്നാണ് പരാതി. കോഴിക്കോട്ടെ സ്വകാര്യ ട്രെയിനിങ് കേന്ദ്രത്തിലെ അധ്യപകനെതിരേയാണ് ആരോപണം.
കോഴിക്കോട് വള്ളിക്കുന്ന് സ്വദേശിയാണ് പരാതിക്കാരൻ. കോഴിക്കോട് ഹ്യുമാനിറ്റി ലൈഫ് കെയർ ആൻഡ് വൊക്കേഷണൽ ട്രെയിനിങ് കേന്ദ്രത്തിൽ വെച്ചാണ് സംഭവം.
പരാതിയിൽ വെള്ളയിൽ പൊലീസ് കേസെടുത്തു. സ്ഥാപനത്തിലെ അധ്യാപകനായ വിശ്വനാഥനെതിരെയാണ് പൊലീസ് കേസെടുത്തത്.