യുപിഐ വഴി കൈക്കൂലി; വൈക്കം സിഐ ഷമീര്‍ഖാന്‍ നിര്‍ബന്ധിത അവധിയില്‍

വൈകാതെ ഇയാൾക്കെതിരേ വകുപ്പുതല നടപടി ഉണ്ടായേക്കും
digital bribe vaikom ci on compulsory leave strict action recommended

യുപിഐ വഴി കൈക്കൂലി; വൈക്കം സിഐ ഷമീര്‍ഖാന്‍ നിര്‍ബന്ധിത അവധിയില്‍

Updated on: 

കോട്ടയം: യുപിഐ ആപ്പ് വഴി കൈക്കൂലി വാങ്ങിയ വൈക്കം സിഐ ഷമീര്‍ഖാന്‍ നിര്‍ബന്ധിത അവധിയില്‍. സിഐക്കെതിരേ സ്‌പെഷ്യല്‍ ബ്രാഞ്ചും സംസ്ഥാന ഇന്റലിജന്‍സ് വിഭാഗവും ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പിന്നാലെയാണ് അവധിയിൽ പോകാൻ നിർദേശിച്ചത്.

വെള്ളിയാഴ്ചയാണ് ടിപ്പര്‍ ലോറിക്കാരില്‍ നിന്ന് അനധികൃത മണ്ണുകടത്തിയതിന് ഗൂഗിള്‍ പേ വഴി കൈക്കൂലി വാങ്ങിയത്. ഷമീര്‍ഖാന്റെ ഫോണും എടിഎം കാര്‍ഡും വിജിലന്‍സ് പിടിച്ചെടുത്തിരുന്നു. വൈക്കം സിഐ ഓഫീസിലായിരുന്നു പരിശോധന. കോഴിഫാമില്‍ ജോലി ചെയ്തിരുന്ന അസം സ്വദേശിയുടെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ചാണ് സിഐ കൈക്കൂലി വാങ്ങിയതെന്നായിരുന്നു വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. വൈകാതെ ഇയാൾക്കെതിരേ വകുപ്പുതല നടപടി ഉണ്ടായേക്കും.

logo
Metro Vaartha
www.metrovaartha.com