നടിയെ ആക്രമിച്ച കേസ്; കോടതിയലക്ഷ്യ ഹർജിയിൽ പ്രോസിക്യൂഷനെതിരേ ദിലീപ്

കോടതിയലക്ഷ്യം ഇല്ലെന്ന പരാമർശത്തിലാണ് ദിലീപ് എതിർപ്പ് അറിയിച്ചത്
Dileep opposes prosecution in contempt of court petition

കോടതിയലക്ഷ്യ ഹർജിയിൽ പ്രോസിക്യൂഷനെതിരേ ദിലീപ്

Updated on

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതിയലക്ഷ്യ ഹർജിയിൽ പ്രോസിക്യൂഷനെതിരേ ദിലീപ്. കോടതിയലക്ഷ്യം ഇല്ലെന്ന പരാമർശത്തിലാണ് ദിലീപ് എതിർപ്പ് അറിയിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനും, സ്വകാര്യ ചാനലിനും എതിരെയാണ് ദീലിപിന്‍റെ കോടതിയലക്ഷ്യ ഹർജി. പ്രോസിക്യൂഷന്‍റെ നിലപാട് എതിർകക്ഷികളെ രക്ഷിക്കാനാണെന്ന് ദിലീപ്.

ആർ.ശ്രീലേഖക്കെതിരായ കോടതിയലക്ഷ്യ ഹർജിയിൽ മറുപടിക്കായി അതിജീവിത സമയം തേടി.

അതിജീവിതയ്ക്കായി അഡ്വ.ടി.ബി. മിനി വ്യാഴാഴ്ച കോടതിയിൽ ഹാജരായി. ഹർജികൾ അടുത്തമാസം 12ന് വീണ്ടും പരിഗണിക്കും. അതേസമയം നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിക്കെതിരേ പരാമർശം നടത്തിയ മത്സ്യത്തൊഴിലാളി ഐക്യവേദി നേതാവ് ചാൾസ് ജോർജ്ജിനെതിരേ കേസെടുത്തു. എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. കേസിലെ എട്ടാംപ്രതി ദിലീപ് കോടതിയിൽ എത്തിയപ്പോൾ ജഡ്ജി എഴുന്നേറ്റ് നിന്ന് എന്നായിരുന്നു പരാമർശം. ഡിസംബർ 8ന് വിധി പറഞ്ഞ കേസിലാണ് പരാമർശം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com