'ദി കേരള സ്റ്റോറി' സംവിധായകനും നടിയും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു

മുംബൈ കരിംനഗറിൽ സംഘടിപ്പിച്ച 'ഹിന്ദു ഏക്താ യാത്രാ' എന്ന പരിപാടിയിൽ പങ്കെടുക്കാനാണ് ഇരുവരും അടങ്ങുന്ന സംഘം യാത്ര തിരിച്ചത്
'ദി കേരള സ്റ്റോറി' സംവിധായകനും നടിയും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു

മുംബൈ: 'ദി കേരള സ്റ്റോറി' സിനിമയുടെ സംവിധായകനും നടിയും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. മുംബൈയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ പേകുന്ന വഴിയാണ് അപകടമുണ്ടായത്. സംവിധായകൻ സുദീപ്തോ സെൻ, നടി ആദ ശർമ എന്നിവർ ഉൾപ്പെട്ട സംഘമാണ് അപകടത്തിൽപ്പെട്ടത്. ഭയക്കാനില്ലെന്ന് ഇരുവരും ട്വീറ്റ് ചെയ്തു.

മുംബൈ കരിംനഗറിൽ സംഘടിപ്പിച്ച 'ഹിന്ദു ഏക്താ യാത്രാ' എന്ന പരിപാടിയിൽ പങ്കെടുക്കാനാണ് ഇരുവരം അടങ്ങുന്ന സംഘം യാത്ര തിരിച്ചത്. അപകടത്തെത്തുടർന്ന് പരിപാടിയിൽ പങ്കെടുക്കാനാവില്ലെന്ന് അറിയിച്ചു.

''ഞങ്ങളുടെ സിനിമയെക്കുറിച്ച് സംസാരിക്കാനാണ് ഇന്ന് കരിംനഗറിൽ നടക്കുന്ന യുവജനസംഗമത്തിൽ പങ്കെടുക്കാൻ തിരിച്ചത്. നിർഭാഗ്യവശാൽ ചില ആരോഗ്യ പ്രശ്നങ്ങൾ കാരണം യാത്ര ചെയ്യാൻ കഴിഞ്ഞില്ല. കരിംനഗറിലുള്ളവരോട് ക്ഷമ ചോദിക്കുന്നുവെന്നും നമ്മുടെ പെൺമക്കളെ രക്ഷിക്കാനാണ് ഞങ്ങൾ സിനിമ ചെയ്തതെന്നും'', സുദീപ്തോ സെൻ ട്വീറ്റ് ചെയ്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com