
അനീഷ് അലി
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കഞ്ചാവുമായി സംവിധായകൻ പിടിയിൽ. നേമം സ്വദേശി അനീഷ് അലിയാണ് പിടിയിലായത്. മൂന്നു കിലോ കഞ്ചാവാണ് ഇയാളിൽ നിന്നും പിടികൂടിയത്.
വാഹനപരിശോധനയ്ക്കിടെ എക്സൈസ് സംഘം അനീഷിനെ പിടികൂടുകയായിരുന്നു. നാലോളം സിനിമകളുടെ സഹസംവിധായകനാണ്. ഇയാളുടെ ഒരു സിനിമ പുറത്തിറങ്ങാന്‍ ഇരിക്കവെയാണ് അറസ്റ്റ്.