സാന്ദ്ര തോമസിന്‍റെ പരാതിയിൽ പ്രതികരണവുമായി ബി. ഉണ്ണികൃഷ്ണൻ

ബി. ഉണ്ണികൃഷ്ണനോട് വ്യക്തിപരമായി തനിക്ക് യാതൊരു ദേഷ്യവുമില്ലെന്ന് സാന്ദ്ര പറയുന്നു
director b. unnikrishnan responds to sandra thomas' complaint
ബി. ഉണ്ണികൃഷ്‌ണന്‍ | സാന്ദ്ര തോമസ്
Updated on

കൊച്ചി: പൊതുമധ്യത്തിൽ അപമാനിച്ചുവെന്ന് സാന്ദ്ര തോമസിന്‍റെ പരാതിയിൽ പ്രതികരണവുമായി സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ. സാന്ദ്ര തോമസ് തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും, സാന്ദ്രയുടെ മാനസികാവസ്ഥ മനസിലാക്കിയാണ് പ്രതികരിക്കാതിരുന്നതെന്നും ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.

സാന്ദ്രയ്ക്കെതിരേ ഒരു തരത്തിലുളള ഇടപെടലുകളും നടത്തിയിട്ടില്ലെന്നും, സാന്ദ്രയുമായുള്ള സൗഹൃദം അടുത്ത കാലം വരെ ദൃഢമായിരുന്നു എന്നും അദ്ദേഹം പറയുന്നു. ഈ സംഭവങ്ങൾക്കെല്ലാം ശേഷവും ഓരോ സിനിമകളുടെ പ്രിവ്യൂവിനും സാന്ദ്ര തന്നെ ക്ഷണിക്കാറുണ്ടായിരുന്നുവെന്നും ഉണ്ണികൃഷ്ണൻ.

ബി. ഉണ്ണികൃഷ്ണനോട് വ്യക്തിപരമായി തനിയ്ക്ക് യാതൊരു ദേഷ്യവുമില്ലെന്ന് സാന്ദ്രയും പറഞ്ഞു. എന്നാൽ, ഇക്കാര്യങ്ങളെല്ലാം മാധ്യമങ്ങളിലൂടെ സംസാരിക്കുന്നതിന് പകരം സമയം കിട്ടുമ്പോൾ നേരിട്ട് സംസാരിച്ച് തീർക്കാമെന്ന് ബി. ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. കേസുമായി മുന്നോട്ട് തന്നെ പോകുമെന്നും മുന്നോട്ട് പോയേ പറ്റുകയുള്ളൂവെന്നും സാന്ദ്ര പറഞ്ഞപ്പോൾ, കേസ് എടുത്തതു കാരണം തനിക്കും നിയമപരമായി മുന്നോട്ട് പോകാതെ പറ്റില്ലല്ലോ എന്നായിരുന്നു ഉണ്ണികൃഷ്ണന്‍റെ പ്രതികരണം.

എന്നാൽ, പൊതുമധ്യത്തിൽ അപമാനിച്ചുവെന്ന് ആരോപിച്ച് സാന്ദ്ര തോമസ് നൽകിയ പരാതിയിൽ സംവിധായകൻ ബി. ഉണ്ണികൃഷ്ണനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിട്ടുണ്ട്. നിർമാതാവ് ആന്‍റോ ജോസഫാണ് കേസിൽ രണ്ടാം പ്രതി. ഹേമ കമ്മറ്റിക്ക് മുന്നിൽ മൊഴി നൽകിയതിന്‍റെ പേരിൽ ബി. ഉണ്ണികൃഷ്ണൻ വൈരാഗ്യ നടപടിയെടുത്തുവെന്നും സിനിമയിൽ നിന്ന് തന്നെ മാറ്റി നിർത്തിയെന്നുമാണ് സാന്ദ്രയുടെ പരാതിയിൽ പറയുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com