തിരുവനന്തപുരം: സംവിധായകൻ എം. മോഹൻ അന്തരിച്ചു. എഴുപതുകളിലെ മലയാള സിനിമയുടെ വഴികാട്ടിയും സംവിധായകരിൽ പ്രധാനിയുമായിരുന്നു എം. മോഹൻ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
23 ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. രണ്ട് പെൺകുട്ടികൾ, ശാലിനി എന്‍റെ കൂട്ടുകാരി, വിടപറയും മുമ്പേ, ഇളക്കങ്ങൾ തുടങ്ങിയവയാണ് ശ്രദ്ധേയമായ സിനിമകൾ. 2005 ൽ റിലീസ് ചെയ്ത കാമ്പസ് ആണ് അവസാന ചിത്രം. രണ്ട് പെൺകുട്ടികൾ എന്ന സിനിമയിലെ നായികയായ അനുപമയാണ് ഭാര്യ. പുരന്ദർ മോഹൻ, ഉപേന്ദർ മോഹൻ എന്നിവർ മക്കളാണ്.