

ചെങ്ങന്നൂർ: സംവിധായകൻ പി. ബാലചന്ദ്രകുമാർ അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെയോടെയായിരുന്നു അന്ത്യം. വൃക്ക -ഹൃദയസംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. 2013 ൽ പുറത്തിറങ്ങിയ കൗ ബോയ് എന്ന് ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസിൽ സുപ്രധാനമായ വെളിപ്പെടുത്തലുകൾ നടത്തിയത് ബാലചന്ദ്രകുമാർ ആയിരുന്നു. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി സുനിൽകുമാർ (പൾസർ സുനി) നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുടെ പകർപ്പ് ദിലീപിന്‍റെ പക്കലുണ്ടെന്നായിരുന്നു ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ. ദിലീപും ഒന്നാം പ്രതി പൾസർ സുനിയും തമ്മിൽ അടുത്തബന്ധമുണ്ടെന്നും ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നും വെളിപ്പെടുത്തിയിരുന്നു.