നടിയുടെ പരാതി: രഞ്ജിത്തിനെതിരേ കേസെടുത്തു

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു ശേഷം മലയാള സിനിമ മേഖലയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ ആദ്യമായി രജിസ്റ്റർ ചെയ്യുന്ന കേസ്
Director Ranjith booked over Bengla actress complaint
രഞ്ജിത്ത്file
Updated on

കൊച്ചി: ലൈംഗിക അപവാദത്തെ തുടർന്ന് ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനം രാജിവച്ച സംവിധായകൻ രഞ്ജിത്തിനെതിരെ എറണാകുളം നോർത്ത് പൊലീസ് കേസെടുത്തു. ഐപിസി 354 വകുപ്പു പ്രകാരമാണ് പ്രകാരം കേസെടുത്തിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും കേസിൽ തുടർ നടപടികളെന്ന് സിറ്റി പൊലീസ് കമ്മീഷണർ ശ്യാം സുന്ദർ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു ശേഷം മലയാള സിനിമ മേഖലയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ ആദ്യമായി രജിസ്റ്റർ ചെയ്യുന്ന കേസാണിത്. സിദ്ദിഖിനും രഞ്ജിത്തിനും എതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ കഴിഞ്ഞ ദിവസം നിയോഗിച്ചിരുന്നെങ്കിലും കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല.

രഞ്ജിത് ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചെന്നാണ് ബംഗാളി നടി കൊച്ചി പൊലീസ് കമ്മീഷണർക്ക് ഇ മെയി‌ലിൽ അയച്ച പരാതിയിൽ പറയുന്നത്. അതിക്രമം നടന്നത് കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റില്‍ വെച്ചാണെന്നും പരാതിയില്‍ പറയുന്നുണ്ട്.

സ്ത്രീത്വത്തെ അപമാനിച്ചുവെന്നും ക്രിമിനല്‍ നിയമനടപടി സ്വീകരിക്കണമെന്നും ശ്രീലേഖ മിത്ര അയച്ച ഇമെയില്‍ പരാതിയിൽ ആവശ്യപ്പെടുന്നു.

രഞ്ജിത്ത് നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് ശ്രീലേഖ പരാതി നല്‍കിയത്. പരാതി തുടർ നടപടികൾക്കായി കമ്മീഷണർ എറണാകുളം നോർത്ത് സിഐക്ക് കൈമാറുകയായിരുന്നു. ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് രഞ്ജിത്ത് ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനം രാജിവെച്ചത്.

Trending

No stories found.

Latest News

No stories found.