നടിയെ അപമാനിച്ചെന്ന കേസ്; സംവിധായകൻ സനൽകുമാർ ശശിധരന് ജാമ്യം

ഞായറാഴ്ച രാവിലെയോടെയായിരുന്നു അമെരിക്കയിൽ നിന്നെത്തിയ സനൽ കുമാറിനെ മുംബൈയിൽ വച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്
director sanalkumar sasidharan granted bail

സനൽകുമാർ ശശിധരൻ

file image

Updated on

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ അറസ്റ്റിലായ സംവിധായകൻ സനൽകുമാർ ശശിധരന് ജാമ്യം. എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് സനൽകുമാറിനെ കോടതിയിൽ ഹാജരാക്കിയത്.

ഞായറാഴ്ച രാവിലെയോടെയായിരുന്നു അമെരിക്കയിൽ നിന്നെത്തിയ സനൽ കുമാറിനെ മുംബൈയിൽ വച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്. നടിയുടേതെന്ന പേരിൽ ശബ്ദരേഖകളും നിരവധി പോസ്റ്റുകളും സനൽ കുമാർ സമൂഹമാധ‍്യമത്തിൽ പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടി പൊലീസിനെ സമീപിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com