സംവിധായകൻ സിദ്ദിഖിന്‍റെ നില ഗുരുതരമായി തുടരുന്നു; മെഡിക്കൽ ബോർഡ് യോഗം വൈകിട്ട്

ന്യുമോണിയയും കരൾ രോഗബാധയെയും തുടർന്നു സിദ്ദിഖ് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്
Film Director - Siddique
Film Director - Siddique

കൊച്ചി: സംവിധായകൻ സിദ്ദിഖിന്‍റെ നില ഗുരുതരമായി തുടരുകയാണെന്ന് റിപ്പോർട്ട്. ഇപ്പോഴും എക്മോ സപ്പോർട്ടിലാണ് അദ്ദേഹം കഴിയുന്നതെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കുന്നു. 24 മണിക്കൂർ നിരീക്ഷണത്തിലാണ്.

നിരീക്ഷണത്തിനു ശേഷം റിവ്യൂ യോഗം ചേർന്നതിനു ശേഷമാവും ആരോഗ്യസ്ഥിതിയേക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു വിടുക. ഇന്ന് വൈകിട്ടാണ് മെഡിക്കൽ ബോർഡ് യോഗം ചേരുക.

ന്യുമോണിയയും കരൾ രോഗബാധയെയും തുടർന്നു സിദ്ദിഖ് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഒരുമാസമായി ചികിത്സയിൽ കഴിയുന്നതിനിടെ തിങ്കളാഴ്ച്ച വൈകിട്ടുണ്ടായ ഹൃദയാഘാതമാണ് സ്ഥിതി ഗുരുതരമാക്കിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com