സംവിധായകൻ വേണുഗോപൻ അന്തരിച്ചു

സംസ്കാരം വെള്ളിയാഴ്ച
Director Venugopan passed away
സംവിധായകൻ വേണുഗോപൻ അന്തരിച്ചു
Updated on

കൊച്ചി: ചലച്ചിത്ര സംവിധായകൻ രാമാട്ട് വേണുഗോപൻ (67) അന്തരിച്ചു. ചേർത്തല കടക്കരപ്പള്ളി സ്വദേശിയാണ്. സംസ്കാരം വെള്ളിയാഴ്ച രാത്രി 8.30നു വീട്ടുവളപ്പിൽ നടക്കും.

1998ൽ പുറത്തിറങ്ങിയ കുസൃതി കുറുപ്പാണ് വേണുഗോപന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമ. ഷാർജ ടു ഷാർജ, ചുണ്ട, സ്വർണം, ദി റിപ്പോർട്ടർ, സർവോപരി പാലാക്കാരൻ തുടങ്ങിയ ഹിറ്റ് സിനിമകളുടെയും സംവിധായകനാണ്. 2017ൽ അപർണ ബാലമുരളിയും അനൂപ് മേനോനും പ്രധാനവേഷത്തിലെത്തിയ സർവോപരി പാലാക്കാരനാണ് അവസാന ചിത്രം.

മലയാളത്തിന്‍റെ പ്രശസ്ത സംവിധായകന്‍ പി. പത്മരാജന്‍റെ ശിഷ്യന്മാരിൽ ഒരാളായിരുന്നു വേണുഗോപൻ. മുന്തിരി തോപ്പുകൾ, നൊമ്പരത്തി പൂവ്, ഇന്നലെ, സീസൺ, ഞാൻ ഗന്ധർവ്വൻ എന്നിങ്ങനെ നിരവധി സിനിമകളിൽ സഹസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ ലത, മകൾ: ലക്ഷ്മി, വിഷ്ണു ഗോപൻ

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com