ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ
file photos
Kerala
സംവിധായകർ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസ്; എക്സൈസ് കുറ്റപത്രം സമർപ്പിച്ചു
ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവർക്കു പുറമെ ഛായഗ്രാഹകൻ സമീർ താഹിറിനെയും പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
കൊച്ചി: സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവർ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസിൽ എക്സൈസ് കുറ്റപത്രം സമർപ്പിച്ചു. ഇരുവർക്കും പുറമെ ഛായഗ്രാഹകൻ സമീർ താഹിറിനെയും പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിലിൽ കൊച്ചിയിലെ സമീർ താഹിറിന്‍റെ ഫ്ലാറ്റിൽ നിന്നുമായിരുന്നു 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. കേസെടുത്ത് 6 മാസം പൂർത്തിയായപ്പോഴാണ് എക്സൈസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കോഴിക്കോട് സ്വദേശി നവീനാണ് ലഹരി എത്തിച്ചു നൽകിയതെന്നായിരുന്നു പ്രതികൾ മൊഴി നൽകിയത്.

