ഭിന്നശേഷി നിയമനം: ഭിന്നശേഷി കൂട്ടായ്മ കളക്ടറേറ്റ് ധർണ്ണ നടത്തി

2004 മുതൽ നാളിതു വരെ താൽകാലികമായി ജോലി ചെയ്ത ഭിന്നശേഷിക്കാരായവരെ സ്ഥിരപ്പെടുത്തണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.
ഭിന്നശേഷി നിയമനം: ഭിന്നശേഷി കൂട്ടായ്മ കളക്ടറേറ്റ് ധർണ്ണ നടത്തി
Updated on

കൊച്ചി: താൽക്കാലികമായി എംബ്ലോയ്മെന്റ് വഴി ജോലി ചെയ്ത ഭിന്നശേഷിക്കാരെ സ്ഥിരനിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് താൽക്കാലിക ജോലി ചെയ്ത ഭിന്നശേഷി ക്കാരുടെ കൂട്ടായ്മയായ റ്റി.ബി.എസ്.കെ യുടെ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാക്കനാട് കളക്ടറേറ്റ് പടിക്കൽ ധർണ്ണ സമരം നടത്തി.

ജില്ലാ പ്രസിഡന്റ് സിയാദ് കൊച്ചിയുടെ അധ്യക്ഷതയിൽ സംസ്ഥാന രക്ഷാധികാരി കെ.ഇ.അബ്ദുൾ ഷുക്കൂർ ഉത്ഘാടനം ചെയ്തു. 2004 മുതൽ നാളിതു വരെ താൽകാലികമായി ജോലി ചെയ്ത ഭിന്നശേഷിക്കാരായവരെ സ്ഥിരപ്പെടുത്തണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.

പല പ്രാവശ്യം കളക്ടറേറ്റ് പടിക്കലും സെക്രട്ടേറിയറ്റ് പടിക്കലും നിരാഹാര സമരം ഉൾപ്പെടെ ചെയ്തിട്ടും സർക്കാർ കണ്ണ് തുറക്കാത്തതിൽ പ്രതി ഷേധിച്ച് സംഘടന ശക്തമായ സമര പരിപാടികളിലേക്ക് ഇറങ്ങുമെന്ന് നേതാക്കൾ പറഞ്ഞു. ജില്ലാ നേതാക്കളായ മാത്യു കൊച്ചി, അജിത് പെരുമ്പാവൂർ, അഷ്റഫ് മുവാറ്റുപുഴ ,സിന്ധു പിറവം എന്നിവർ സംസാരിച്ചു.ജില്ലാ സെക്രട്ടറി മുസ്തഫ കുമ്പളം സ്വാഗതവും ട്രഷറർ മെഴ്സി നേര്യമംഗലം നന്ദിയും പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com