സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍  വിതരണം; പത്തനംതിട്ട ജില്ലയ്ക്ക് 9,44,04,600 രൂപ അനുവദിച്ചു

ജില്ലാ ജോയിന്‍റ് രജിസ്ട്രാർ ആണ് കണക്കുകൾ പ്രസിദ്ധപ്പെടുത്തിയത്‌. ‌ 2023 ജനുവരിമാസത്തെ ക്ഷേമ പെൻഷനുകളാണ് ഇനിയും ബാക്കിയുള്ളത്
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍  വിതരണം; പത്തനംതിട്ട ജില്ലയ്ക്ക് 9,44,04,600 രൂപ അനുവദിച്ചു
Updated on

പത്തനംതിട്ട : ഡിസംബർ മാസത്തെ കുടിശ്ശികയായ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍  വിതരണം പത്തനംതിട്ട ജില്ലയിൽ തുടങ്ങി. ഇതിനായി ജില്ലക്ക് 9,44,04,600 രൂപയാണ് അനുവദിച്ചത്.

2022 ഡിസംബര്‍ മാസത്തെ  സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണത്തിനായി  9,43,77,400 രൂപയും 2022 സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ മസ്റ്ററിംഗ് അരിയര്‍ തുകയായ 27,200 രൂപയും ചേര്‍ത്ത് ആകെ 9,44,04,600 രൂപയാണ്  ജില്ലയ്ക്ക് ലഭിച്ചത്.

2022 ഡിസംബര്‍ മാസത്തെ പെന്‍ഷന്‍ ഇനത്തില്‍ അഗ്രികള്‍ച്ചറല്‍ ലേബര്‍ പെന്‍ഷന്‍  92,83,800 രൂപയും ഓള്‍ഡ് ഏജ് പെന്‍ഷന്‍ 5,76,15,600 രൂപയും ഡിസെബിലിറ്റി പെന്‍ഷന്‍ 81,94,200 രൂപയും  അണ്‍മാരീഡ് വുമണ്‍ പെന്‍ഷന്‍ 9,20,600 രൂപയും വിധവ പെന്‍ഷന്‍ 1,83,63,200 രൂപയും ഉള്‍പ്പെടെ ആകെ 9,43,77,400 രൂപ ലഭിച്ചു. 2022 സെപ്റ്റംബര്‍ മാസത്തെ കുടിശിക ഇനത്തില്‍ അഗ്രികള്‍ച്ചറല്‍ ലേബര്‍ പെന്‍ഷന്‍  4,800 രൂപയും ഓള്‍ഡ് ഏജ് പെന്‍ഷന്‍ 9,600 രൂപയും ഡിസെബിലിറ്റി പെന്‍ഷന്‍ 3,200 രൂപയും വിധവ പെന്‍ഷന്‍ 3,200 രൂപയും ഉള്‍പ്പെടെ ആകെ 20,800 രൂപ ലഭിച്ചു. 2022 ഒക്ടോബര്‍ മാസത്തെ കുടിശിക ഇനത്തില്‍ അഗ്രികള്‍ച്ചറല്‍ ലേബര്‍ പെന്‍ഷന്‍  3,200 രൂപയും  വിധവ പെന്‍ഷന്‍ 1,600 രൂപയും ഉള്‍പ്പെടെ ആകെ 4,800 രൂപ ലഭിച്ചു. 2022 നവംബര്‍  മാസത്തെ കുടിശിക ഇനത്തില്‍ വിധവ പെന്‍ഷന്‍ 1,600 രൂപ ലഭിച്ചു. ജില്ലാ ജോയിന്‍റ് രജിസ്ട്രാർ ആണ് കണക്കുകൾ പ്രസിദ്ധപ്പെടുത്തിയത്‌. ‌ 2023 ജനുവരിമാസത്തെ ക്ഷേമ പെൻഷനുകളാണ് ഇനിയും ബാക്കിയുള്ളത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com