മഹാരാജാസിലെ വിദ്യാർഥി സംഘർഷം: അച്ചടക്ക സമിതി അന്വേഷണം തുടങ്ങി

കഴിഞ്ഞ ബുധനാഴ്ച അർധരാത്രിയുണ്ടായ സംഘർഷത്തെ തുടർ‌ന്നാണ് കോളെജ് അനിശ്ചിതകാലത്തേക്ക് അടച്ചത്
മഹാരാജാസ് കോളെജ്
മഹാരാജാസ് കോളെജ്File Pic

കൊച്ചി: എറണാകുളം മഹാരാജാസ് കോളെജിലെ സംഘർഷത്തിൽ അഞ്ചംഗ അച്ചടക്ക സമിതി അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച മുതൽ നടന്ന സംഭവങ്ങൾ അന്വേഷിക്കും. വിദ്യാർഥി സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ മഹാരാജാസ് കേളെജ് പ്രിൻസിപ്പലിനെ ഇന്നലെ സ്ഥലം മാറ്റിയിരുന്നു.

കഴിഞ്ഞ ബുധനാഴ്ച അർധരാത്രിയുണ്ടായ സംഘർഷത്തെ തുടർ‌ന്നാണ് കോളെജ് അനിശ്ചിതകാലത്തേക്ക് അടച്ചത്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തി പരുക്കേൽപ്പിച്ച സംഭവത്തിൽ കെഎസ്‌യു പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആകെ പത്തൊൻപത് പ്രതികളാണ് കേസിലുള്ളത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com