വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലി തർക്കം; കൊല്ലം സിവിൽ സ്റ്റേഷനിൽ കയ്യാങ്കളി

അഭിഭാഷകരും ആർടിഒ ഓഫീസിൽ പരാതി നൽകാനെത്തിയവരും തമ്മിലായിരുന്നു തർക്കമുണ്ടായത്
Dispute over parking of vehicle; clash at Kollam Civil Station

വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലി തർക്കം; കൊല്ലം സിവിൽ സ്റ്റേഷനിൽ കയ്യാങ്കളി

file image

Updated on

കൊല്ലം: സിവിൽ സ്റ്റേഷനിൽ വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. അഭിഭാഷകരും ആർടിഒ ഓഫീസിൽ പരാതി നൽകാനെത്തിയവരും തമ്മിലായിരുന്നു തർക്കമുണ്ടായത്. അഭിഭാഷകർ സംഘം ചേർന്ന് മർദിച്ചുവെന്നാണ് കടയ്ക്കൽ സ്വദേശിനിയായ യുവതി പറയുന്നത്.

എന്നാൽ യുവതിയും യുവതിയുടെ ഡ്രൈവറും ചേർന്ന് തന്നെയാണ് മർദിച്ചതെന്ന് അഭിഭാഷകനായ കൃഷ്ണകുമാർ ആരോപിച്ചു. ഇരു വിഭാഗക്കാരും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. വെസ്റ്റ് പൊലീസ് ഇരുവരുടെയും മൊഴിയെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com