മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിടൽ; അന്വേഷണ സംഘം രൂപീകരിച്ച് സർക്കാർ

ജോയിന്റ് ഡയറക്റ്ററുടെ നേതൃത്വത്തിൽ മൂന്നംഗ സംഘത്തെയാണ് വിശദ അന്വേഷണത്തിന് നിയോ​ഗിച്ചിരിക്കുന്നത്
Dissolution of Milma Malabar Regional Union: Government forms SIT

മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിടൽ; അന്വേഷണ സംഘം രൂപീകരിച്ച് സർക്കാർ

file image

Updated on

തിരുവനന്തപുരം: മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ടതിൽ അന്വേഷണ സംഘത്തെ രൂപീകരിച്ച് സർക്കാർ. ഗുരുതര കണ്ടെത്തലുകൾ ഉണ്ടെങ്കിൽ വിജിലൻസ് അന്വേഷണത്തിനും ശിപാർശ ചെയ്യാനാണ് സർക്കാർ ആലോചന.

പ്രാഥമിക കണ്ടെത്തലുകളിൽ മിൽമ ജോയിന്റ് ഡയറക്റ്ററുടെ നേതൃത്വത്തിൽ മൂന്നംഗ സംഘത്തെയാണ് വിശദ അന്വേഷണത്തിന് നിയോ​ഗിച്ചിരിക്കുന്നത്. ജോയിന്റ് ഡയറക്റ്റർ ജയസൂജീഷ്, ഡപ്യൂട്ടി ഡയറക്റ്റർ സജിനി, അസിസ്റ്റന്റ് ഡയറക്റ്റർ സ്മിത എന്നിവർ ഉൾപ്പെടുന്നത് ആണ് സംഘം.

മലബാർ റൂറൽ ഡെവലപ്‌മെന്റ് ഫൗണ്ടേഷനിലെ ക്രമക്കേടുകൾ സംബന്ധിച്ച പരാതിയിലായിരുന്നു യൂണിയൻ പിരിച്ചുവിട്ടത്. ക്ഷീര വികസന വകുപ്പ് രജിസ്ട്രാറാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. എംഡിആർഎഫ് രൂപീകരിച്ച ശേഷം ഇതുവരെയും ഓഡിറ്റ് ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.

ലക്ഷക്കണക്കിന് രൂപയുടെ ക്രമക്കേടുകളെക്കുറിച്ചാണ് ആരോപണം ഉയർന്നിരുന്നത്. അഡ്മിനിസ്‌ട്രേറ്ററായി ക്ഷീരവികസന വകുപ്പ് വയനാട് ഡപ്യൂട്ടി ഡയറക്റ്റർ ചുമതലേറ്റെടുത്തു. കാസർഗോഡ് ഡയറിയിൽ ഗുണനിലവാരമില്ലാത്ത പാൽ സംഭരിച്ചതിലൂടെ 27,45,000 നഷ്ടം ഉണ്ടായതായാണ് പരാതി. നഷ്ടം വന്ന തുക പിടിച്ചെടുക്കാതെ കണക്കിൽ കുറവ് ചെയ്ത് ക്രമക്കേട് നടത്തി. മലപ്പുറം ഡയറിയിൽ നെയ് മോഷണം, പാലുൽപന്നങ്ങളുടെ സ്റ്റോക്കിൽ 84,45,000 രൂപയുടെ ക്രമക്കേട്, മലപ്പുറം ഡയറി ഉദ്ഘാടനത്തിന് വേണ്ടി ഒരു കോടി 50 ലക്ഷം ചിലവാക്കി, 50 ലക്ഷത്തിന്റെ ഗ്രാൻഡ് ലഭിക്കാൻ 25 ലക്ഷം ചിലവാക്കി എന്നിങ്ങനെയാണ് പരാതിയുണ്ട്.

logo
Metro Vaartha
www.metrovaartha.com