റേഷൻ മണ്ണെണ്ണ വിതരണം ശനിയാഴ്ച മുതൽ: മന്ത്രി ജി.ആർ. അനിൽ

ഒരു ലീറ്റർ മണ്ണെണ്ണയ്ക്ക് 61 രൂപയാണ്.
Distribution of ration kerosene from Saturday: Minister G.R. Anil

റേഷൻ മണ്ണെണ്ണ വിതരണം ശനിയാഴ്ച മുതൽ: മന്ത്രി ജി.ആർ. അനിൽ

Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ മണ്ണെണ്ണ വിതരണം ശനിയാഴ്ച മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. റേഷൻ പ്രതിനിധികളുമായി ചർച്ച നടത്തിയെന്നും മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അവസാനിച്ചെന്നും മന്ത്രി പറഞ്ഞു.

ഒരു ലീറ്റർ മണ്ണെണ്ണയ്ക്ക് 61 രൂപയാണ്. വൈദ്യുതി ഇല്ലാത്ത കുടുംബങ്ങൾക്ക് 6 ലീറ്റർ മണ്ണെണ്ണയും ലഭിക്കും. കേന്ദ്രസര്‍ക്കാര്‍ മണ്ണെണ്ണ വിഹിതം അനുവദിച്ചെങ്കിലും കടത്തുകൂലിയും കമ്മിഷനും സംബന്ധിച്ചുളള തര്‍ക്കം മൂലം വിതരണം വൈകുന്ന അവസ്ഥയായിരുന്നു.

മഞ്ഞ, നീല കാര്‍ഡ് ഉടമകള്‍ക്ക് ഒരു വര്‍ഷമായും മറ്റു കാര്‍ഡ് ഉടമകള്‍ക്ക് രണ്ടര വര്‍ഷത്തിലേറെയായും മണ്ണെണ്ണ വിതരണം ചെയ്തിരുന്നില്ല.

ജൂണ്‍ 30ന് അവസാനിക്കുന്ന 2025 -26സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ സംസ്ഥാനത്തിന് അനുവദിച്ച 5,676 കിലോ ലീറ്റര്‍ മണ്ണെണ്ണയുടെ ഏറ്റെടുപ്പും വിതരണവുമാണ് നടക്കാനിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com