
തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ ഇന്നു മുതൽ വിതരണം ചെയ്യും. ഡിസംബർ മാസത്തെ പെൻഷൻ തുകയാണ് വിതരണം ചെയ്യുക. നിലവിൽ 2 മാസത്തെ പെൻഷൻ തുകയാണ് വിതരണം ചെയ്യാനുള്ളത്. എന്നാൽ ഒരു മാസത്തെ പെൻഷൻ അനുവദിച്ചുകൊണ്ടുള്ള ഉത്തരവുമാത്രമാണ് ധന വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.
സഹകരണ കൺസോർഷ്യത്തിൽ നിന്ന് വായ്പയെടുത്താണ് പെൻഷൻ വിതരണം ചെയ്യുന്നത്. 2,000 കോടി വായ്പ ആവശ്യപ്പെട്ടതിൽ ഒരു മാസത്തെ പെൻഷൻ നൽകാനുള്ള തുക മാത്രമാണ് ലഭിച്ചത്.